വിജയ് ആന്‍റണി ചിത്രം 'മഴൈ പിടിക്കാത്ത മനിതന്റെ' ടീസര്‍ പുറത്തിറങ്ങി

google news
Mazhai Pidikatha Manithan

വിജയ് ആന്‍റണിയെ നായകനാക്കി വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്യുന്ന  ചിത്രം 'മഴൈ പിടിക്കാത്ത മനിതന്റെ' ടീസര്‍ പുറത്തിറങ്ങി. 1.23 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ മഴൈ പിടിക്കാത്ത മനിതനിൽ ശരത് കുമാര്‍, സത്യരാജ്, മേഘ ആകാശ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

കന്നഡ സിനിമയിലെ രണ്ട് ശ്രദ്ധേയ താരങ്ങളുടെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ധനഞ്ജയയും പൃഥ്വി അമ്പാറുമാണ് അത്. ശരണ്യ പൊന്‍വണ്ണന്‍, മുരളി ശര്‍മ്മ, തലൈവാസല്‍ വിജയ്, സുരേന്ദര്‍ താക്കൂര്‍, പ്രണിതി, രമണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

ദാമന്‍- ദിയുവിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരു തമിഴ് സിനിമ ആദ്യമായാണ് ഇവിടെ ചിത്രീകരിച്ചത്. സംവിധായകന്‍ വിജയ് മില്‍ട്ടണ്‍ തന്നെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം അച്ചു രാജാമണി, വിജയ് ആന്‍റണി, എഡിറ്റിംഗ് കെ എല്‍ പ്രവീണ്‍.

Tags