‘മായാവനം’ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

google news
mayavanam
സായ് സൂര്യ ഫിലിംസിന്റെ ബാനറില്‍ ആദിത്യ സായ്, അലന്‍സിയര്‍ ലേ ലോപ്പസ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഡോ. ജഗത് ലാല്‍ ചന്ദ്രശേഖരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘മായാവനം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. നടന്‍ സിജു വില്‍സണും സിനിമയിലെ അണിയറ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ചു.

സുധി കോപ്പ, സെന്തില്‍ കൃഷ്ണ, ശ്രീകാന്ത് മുരളി, അരുണ്‍ ചെറുകാവില്‍, ആമിന നിജാം, ഗൗതം ശശി, ശ്യാംഭവി സുരേഷ്, അഖില അനോക്കി, റിയാസ് നര്‍മ്മകല, കലേഷ്, അരുണ്‍ കേശവന്‍, സംക്രന്ദനന്‍, സുബിന്‍ ടാര്‍സന്‍, പ്രേംജിത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ചിത്രത്തിന്റെ സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ഗാനരചന റഫീഖ് അഹമ്മദ്, ഛായാഗ്രഹണം- ജോമോന്‍ തോമസ്, എഡിറ്റര്‍- സംജിത്ത് മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- മോഹന്‍ദാസ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം- സരിത സുഗീത്. ആക്ഷന്‍- മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മുഹമ്മദ് റിയാസ്, അസോസിയേറ്റ് ഡയറക്ടര്‍- രാജീവ് രാജേന്ദ്രന്‍, സ്റ്റില്‍സ്- വിപിന്‍ വേലായുധന്‍, ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍, ലൈന്‍ പ്രൊഡക്ഷന്‍,& പിആര്‍ മാര്‍ക്കറ്റിംഗ്, കണ്ടന്റ് ഫാക്ടറി മീഡിയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ ഫിലിപ്പ്, പിആര്‍ഒ- മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്.

നാല് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ ആകസ്മികമായി ഉണ്ടാകുന്ന ചില സംഭവങ്ങളുടെ കഥ കാടിന്റെ പശ്ചാത്തലത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നു. ആക്ഷന്‍- സര്‍വൈവല്‍ ജോണറിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Tags