'മായാവനം' ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

mayavanam

 ആദിത്യ സായ്, അലൻസിയർ ലേ ലോപ്പസ്, ജാഫർ ഇടുക്കി തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഡോ. ജ​ഗത് ലാൽ ചന്ദ്രശേഖരൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'മായാവനം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.നാല് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ജീവിതത്തിൽ ആകസ്മികമായി ഉണ്ടാകുന്ന ചില സംഭവങ്ങളുടെ കഥ കാടിന്റെ പശ്ചാത്തലത്തിൽ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നു.

 ആക്ഷൻ- സർവൈവൽ ജോണറിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ജനുവരിയിൽ ചിത്രം തിയേറ്ററുകളിലെത്തും. സുധി കോപ്പ, സെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി, അരുൺ ചെറുകാവിൽ, ആമിന നിജാം, ​ഗൗതം ശശി, ശ്യാംഭവി സുരേഷ്, അഖില അനോക്കി, റിയാസ് നർമ്മകല, കലേഷ്, അരുൺ കേശവൻ, സംക്രന്ദനൻ, സുബിൻ ടാർസൻ, പ്രേംജിത തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.നടൻ സിജു വിൽസണും സിനിമയിലെ അണിയറ പ്രവർത്തകരും സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചു.

Tags