സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിൻ്റെ കഥ ; മായമ്മ പ്രദർശനത്തിനൊരുങ്ങുന്നു

google news
mayamma

അങ്കിത വിനോദ് നായികയാകുന്ന മായമ്മ പ്രദർശനത്തിനൊരുങ്ങുന്നു .നാവോറ് പാട്ടിൻ്റെയും പുള്ളൂവൻ പാട്ടിൻ്റെയും അഷ്ടനാഗക്കളം മായ്ക്കലിൻ്റെയും പശ്ചാത്തലത്തിൽ പുള്ളൂവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിൻ്റെയും തുടർന്ന് പുള്ളൂവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടെയും ഒപ്പം സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിൻ്റെയും കഥയാണ് " മായമ്മ"  പറയുന്നത്.

 അരുൺ ഉണ്ണി, വിജി തമ്പി, ചേർത്തല ജയൻ, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണൻ, ബിജു കലാവേദി, പി ജെ രാധാകൃഷ്ണൻ, ഇന്ദുലേഖ, കെ പി എ സി ലീലാമണി, സീതാലക്ഷമി, രാഖി മനോജ്, ആതിര, മാസ്റ്റർ അമൽപോൾ, ബേബി അഭിസ്ത, ബേബി അനന്യ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നു.

നിർമ്മാണം - പുണർതം ആർട്സ് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, യോഗീശ്വര ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, രചന, സംവിധാനം -രമേശ്കുമാർ കോറമംഗലം, ഛായാഗ്രഹണം - നവീൻ കെ സാജ്, എഡിറ്റിംഗ് - അനൂപ് എസ് രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - രാജശേഖരൻ നായർ, ശബരീനാഥ്, വിഷ്ണു, ഗണേഷ് പ്രസാദ്, ഗിരീഷ്, പ്രോജക്ട് കോ-ഓർഡിനേറ്റർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അനിൽ കഴക്കൂട്ടം, ചമയം - ഉദയൻ നേമം, കോസ്റ്റ്യും - ബിജു മങ്ങാട്ടുകോണം, കല- അജി പായ്ച്ചിറ,

Tags