ലഹരിക്കെതിരെ 'മത്ത്' ജൂൺ 21 മുതൽ തീയേറ്ററുകളിൽ എത്തും

math

കണ്ണൂർ : കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽകെ പി അബ്ദുൾ ജലീൽ നിർമ്മിച്ച്  പുറത്തിറങുന്ന മത്ത് എന്ന സിനിമ 21 ന് തീയ്യറുകളിലെത്തുന്നു. പൂർണ്ണമായും കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലായണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത് .

ടിനി ടോം നായകനാകുന്ന സിനിമയിൽ ഐഷിക തലശേരി,സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളിലായഭിനയിക്കുന്നുണ്ട്. മദ്യം - മയക്ക്മരുന്ന് ഉപയോഗത്തിലൂടെ മത്ത് പിടിച്ച് കുടുംബം ശിഥിലമാകുന്നതാണ് സിനിമയുടെ സാരാംശം.

പയ്യന്നൂർ, കാനായി ,പഴയങ്ങാടി,ചെറുകുന്ന് എന്നിവിടങ്ങളിലാണ് ദീർഘനാൾ ചിലവഴിച്ച് 2 മണിക്കൂർ ദൈർഖ്യമുള്ള മത്ത് നിർമ്മിച്ചിരിക്കുന്നതെന്ന് ടിനി ടോം വാർത്താ സമ്മേളത്തിൽ  പറഞ്ഞു. സംവിധായകൻ രഞ്ചിത്ത് ലാൽ, സി കെ സുമേഷ് , ഐഷിക, അജി മുത്തത്തിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags