എഐ കളറാക്കിയ കൗമാര കാലത്തെ ചിത്രങ്ങളുമായി പിറന്നാള്‍ ആഘോഷിച്ച് ബിഗ് ബിയിലെ മേരി ടീച്ചര്‍

google news
big b

 സൗന്ദര്യ മത്സരത്തിലും നീന്തലിലും ഒരുപോലെ പ്രാഗല്‍ഭ്യം തെളിയിച്ച നടിയാണ് നഫീസ അലി .ബിഗ് ബി എന്ന ചിത്രത്തിലെ മേരി ടീച്ചര്‍ എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികള്‍ക്ക്  ഇവരെ പരിചയം. 1976-ല്‍ മിസ് ഇന്ത്യ കിരീടം  ചൂടിയ അവർ  പിന്നീട് ചില ബോളിവുഡ് സിനിമകളിലും അഭിനയിച്ചു.

 കഴിഞ്ഞ ദിവസം നഫീസ അലിയുടെ 67-ാം പിറന്നാളായിരുന്നു. ഇതിനോട് അനുബന്ധിച്ച് നഫീസ അലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് ആരാധകരുടെ ശ്രദ്ധ കവര്‍ന്നു.എഐ വികസിപ്പിച്ച തന്റെ കൗമാര കാലത്തെ ചിത്രങ്ങളാണ് അവര്‍ പങ്കുവെച്ചത്. 'എഐ കളറിലേക്ക് മാറ്റിയ എന്റെ കൗമാര കാലത്തെ ഓര്‍മകളാണ് എനിക്ക് പിറന്നാള്‍ സമ്മാനമായി ലഭിച്ചത്. റോഷ്‌നി അലിക്കും ദീപ്തരൂപ് ബസുവിനും നന്ദി'-നഫീസ അലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഒരു ടേബിളിന് മുന്നില്‍ ബൊക്ക പിടിച്ചുനില്‍ക്കുന്ന ചിത്രവും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
 

Tags