മാരി സെല്‍വരാജിന്റെ 'വാഴൈ' ഒടിടിയിലേക്ക്
Updated: Sep 26, 2024, 15:13 IST
ഏറെ പ്രശംസ നേടിയ മാരി സെല്‍വാരാജിന്റെ പുതിയ ചിത്രം വാഴൈ ഒടിടിയിലേക്ക്. തമിഴകത്തിന്റെ സര്‍പ്രൈസ് ഹിറ്റായ വാഴൈ ഒടിടിയില്‍ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ എത്തുകയാണ്. ഒക്ടോബർ 11 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക.
മാരിസെൽവരാജിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ ചിത്രത്തിൽ രഘുൽ, പൊൻവേൽ, കലൈയരസൻ, ജെ സതീഷ് കുമാർ, ദിവ്യ ദുരൈസാമി, ജാനകി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആകെ ആഗോളതലത്തില്‍ 37.99 കോടി രൂപയാണ് ചിത്രം നേടിയത്.
സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നേരത്തെ ചിത്രത്തെ പുകഴ്ത്തി രജനികാന്ത്, വിജയ് സേതുപതി, സിലംബരശൻ, ശിവകാർത്തികേയൻ സംവിധായകരായ ഷങ്കർ, മണിരത്നം തുടങ്ങിയവർ രംഗത്ത് എത്തിയിരുന്നു.