മാരി സെൽവരാജ് - ധ്രുവ് വിക്രം ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

bison

ധ്രുവ് വിക്രമിനെ നായകനാക്കി മാറി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'ബൈസൺ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കാട്ടുപോത്തിനെ പോലെ ഓടാൻ തയാറായിരിക്കുന്ന ധ്രുവ് ആണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിലുള്ളത്.

'അവൻ കാളയുമായി ഒരു കന്നുകാലിയെപ്പോലെ നടക്കുന്നു. അവൻ ഒരു കാളയുമായി ഇരുണ്ട മേഘം പോലെ വരുന്നു,' എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മാരി സെൽവരാജ് കുറിച്ചിരിക്കുന്നത്. പാ രഞ്ജിത്ത് ആണ് 'ബൈസൺ' നിർമ്മിക്കുന്നത്.