'മാർക്കോ' ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

gf


മുഖം കാണിക്കാതെ ചോരപ്പാടുകൾ ഏറെയുള്ള കൈകളിൽ എരിയുന്ന സിഗാറുമായി മാർക്കോ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ഹനീഫ് അദേനി തിരക്കഥ രചിച്ച്  സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ മാർക്കോ എന്ന കേന്ദ്ര കഥാപാത്രത്തെ ആക്ഷൻ ഹീറോ ഉണ്ണി മുകുന്ദൻ ഏറെ ഭദ്രമാക്കുന്നു. ക്യൂബ് എൻ്റെർടൈൻമെൻ്റസ് & ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


പൂർണ്ണമായും വയലൻസ്, ആക്ഷൻ ചിത്രമായ മാർക്കോ എന്ന ചിത്രത്തിന് ഏറെ അനുയോജ്യമായ പോസ്റ്റർ തന്നെയാണ്  അണിയറ പ്രവർത്തകർപുറത്തു വിട്ടിരിക്കുന്നത്.
മൂന്നാറിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം വ്യത്യസ്ഥലൊക്കേഷനുകളിലൂടെ പൂർത്തിയാകും.സംഗീതം  രവിബ്രസൂർ ഛായാഗ്രഹണം - എഡിറ്റിംഗ്. ഷെമീർ മുഹമ്മദ് മാർക്കിറ്റിംഗ് - 10.ജി. മീഡിയാ പ്രൊഡക്ഷൻ പ്രൊമോഷൻ കൺസൽട്ടൻ്റ്. വിപിൻ കുമാർ.നിർമ്മാണ നിർവ്വഹണം --ദീപക് പരമേശ്വരൻ.വാഴൂർ
 

Tags