എന്‍റെ അമ്മ 17 വര്‍ഷങ്ങള്‍ക്കു ശേഷം നൃത്തം ചെയ്തതിനു കാരണമായത് നിങ്ങളാണ് ; മഞ്ജുവാര്യർക്ക് കുട്ടി ആരാധികയുടെ കത്ത്
manju
​ഗംഭീര തിരിച്ചുവരവും നടി നടത്തി.തന്നെ സ്വാധീനിച്ച മഞ്ജു വാര്യർക്ക് കത്ത് എഴുതിയിരിക്കുകയാണ് ഒരു കുട്ടി ആരാധിക. ദേവൂട്ടി എന്ന ആരാധികയാണ് കത്തെഴുതിയിരിക്കുന്നത്.

മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവതത്തിൽ ചെറുതും വലുതുമായ, എന്നും ഓർമ്മയിൽ നിൽക്കുന്നതുമായ നിരവധി കഥാപാത്രങ്ങളാണ് മഞ്ജു മലയാളികൾക്ക് സമ്മാനിച്ചത്. ഒരിടവേളക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ​ഗംഭീര തിരിച്ചുവരവും നടി നടത്തി.തന്നെ സ്വാധീനിച്ച മഞ്ജു വാര്യർക്ക് കത്ത് എഴുതിയിരിക്കുകയാണ് ഒരു കുട്ടി ആരാധിക. ദേവൂട്ടി എന്ന ആരാധികയാണ് കത്തെഴുതിയിരിക്കുന്നത്.

"ഡിയര്‍ മഞ്ജു ആന്റി, ഞാന്‍ നിങ്ങളുടെ സിനിമകളൊന്നും കണ്ടിട്ടില്ല. പക്ഷെ അമ്മയും അച്ഛനും പറഞ്ഞ് എനിക്കു നിങ്ങളെ അറിയാം. നിങ്ങളുടെ ഒരു സിനിമ മാത്രമേ ഞാന്‍ കണ്ടിട്ടുളളൂ, അത് സുജാതയാണ്. നിങ്ങൾ ഒത്തിരി പേർക്ക് പ്രചോദനമാണെന്ന് എനിക്കറിയാം.

എന്റെ അമ്മ 17 വര്‍ഷങ്ങള്‍ക്കു ശേഷം നൃത്തം ചെയ്തതിനു കാരണമായത് നിങ്ങളാണ്. അതിന് ഞാൻ ഒത്തിരി നന്ദി പറയുകയാണ്. നിരവധി ആന്റിമാരുടെ ഒളിഞ്ഞു കിടന്ന കഴിവുകൾ വെളിച്ചത്ത് വന്നതിന് കാരണം നിങ്ങളാണ്. ഒത്തിരി സ്നേഹം. ഇങ്ങനെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നത് തുടർന്ന് കൊണ്ടേയിരിക്കൂ", എന്നാണ് കത്തിലെ വരികൾ. ‘ചില സ്‌നേഹ പ്രകടനങ്ങള്‍ക്കു എത്ര വിലക്കൊടുത്താലും മതിയാകില്ല ‘എന്ന് കുറിച്ച് മഞ്ജു വാര്യർ തന്നെയാണ് കത്ത് ഷെയർ ചെയ്തിരിക്കുന്നത്.

Share this story