'മഞ്ഞുമ്മേല്‍ ബോയ്‌സ്' തെലുങ്ക് റിലീസിന് സ്‌പെഷ്യല്‍ പ്രീമിയര്‍ ഷോ

google news
manjummal boys

 'മഞ്ഞുമ്മേല്‍ ബോയ്‌സ്' തമിഴ്‌നാടും താണ്ടി ടോളിവുഡിലേക്ക്. പുഷ്പയുടെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിംഗ് അവകാശം ഏറ്റെടുത്ത് റിലീസിനെത്തിക്കുന്നത്. ഏപ്രില്‍ ആറിനാണ് മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസിനെത്തുന്നത്. കൂടാതെ ചിത്രം പ്രീമിയര്‍ ചെയ്യാനും തീരിമാനിച്ചിരിക്കുകയാണ്.


സാധാരണ ഗതിയില്‍ എല്ലാ തെലുങ്ക് സിനിമകളും വെള്ളിയാഴ്ചകളിലാണ് റിലീസ് ചെയ്യുന്നത്, എന്നാല്‍ 2024 ഏപ്രില്‍ അഞ്ചിന് റിലീസ് ചെയ്യുന്ന വിജയ് ദേവരകൊണ്ട ചിത്രം 'ഫാമിലി സ്റ്റാര്‍' റിലീസ് ചെയ്യുന്നതിനാല്‍ മഞ്ഞുമ്മേല്‍ ബോയ്‌സ് ശനിയാഴ്ച റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഹൈദരാബാദില്‍ ഏപ്രില്‍ അഞ്ചിനാണ് പ്രത്യേക ഷോയായി പ്രീമിയര്‍ ചെയ്യുന്നത്. മലയാളത്തില്‍ നിന്ന് ഒരു സിനിമയ്ക്ക് ആദ്യമായാണ് തെലുങ്കില്‍ പ്രീമിയര്‍ ചെയ്യുന്നത് എന്ന നേട്ടം കൂടി ചിത്രം സ്വന്തമാക്കുകയാണ്. നിരവധി നൈറ്റ് ഷോകളും സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. അതിനുള്ള ബുക്കിംഗുകളും ഇന്ന് ആറ് മണിയോടെ ആരംഭിച്ചു കഴിഞ്ഞു.

Tags