മഞ്ഞുമ്മല്‍ ബോയ്‌സ് പറയും കൊടൈക്കനാലിലെ യാത്രാനുഭവം

manjummal boys

ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ന്റെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞതോടെ കൊടൈക്കനാല്‍ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ഫെബ്രുവരി 22ന് തിയേറ്റര്‍ റിലീസിനൊരുങ്ങുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കൊടൈക്കനാല്‍ സന്ദര്‍ശിക്കാനെത്തിയ ഒരു സുഹൃത്ത് സംഘത്തിന്റെ കഥയാണ് . കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോവുന്ന  സുഹൃത്തുക്കള്‍ അവിടെ അഭിമുഖീകരിക്കേണ്ടി വരുന്ന ചില സാഹചര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സുഷിന്‍ ശ്യാം സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്ന ചിത്രത്തില്‍ നടന്‍ സലിം കുമാറിന്റെ മകന്‍ ചന്തു സുപ്രധാനമായോരു വേഷം അവതരിപ്പിക്കുന്നുണ്ട്.കേരളത്തിലും തമിഴ്നാട്ടിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്നാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.

ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.

Tags