മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയിലേക്ക്

Manjummel Boys
Manjummel Boys

ചരിത്ര വിജയം നേടുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും കര്‍ണാടകയിലുമെല്ലാം പ്രേക്ഷക ഹൃദയം കവര്‍ന്നു മുന്നേറുന്ന സിനിമ ഉടന്‍ ഒടിടി റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ചിദംബരം സംവിധാനം ചെയ്ത സിനിമ അടുത്ത മാസം മൂന്നു മുതല്‍ ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്ലാറ്റ്‌ഫോമില്‍ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകും. എന്നാല്‍ അണിയറപ്രവര്‍ത്തകരും നിര്‍മ്മാതാക്കളും ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.


കൊച്ചിയില്‍ നിന്ന് ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലില്‍ എത്തുന്നതും, അവിടെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിദംബരമാണ് സിനിമയുടെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. 

Tags