'മഞ്ഞുമ്മൽ ബോയ്സ്' ഇനി തെലുങ്കിലും

google news

സർവൈവൽ ത്രില്ലർ ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് തെലുങ്കിൽ റിലീസിനെത്തുന്നതായി റിപ്പോർട്ട്. ചിത്രത്തിന്റെ ഡബ്ബിങ് റൈറ്റ് തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനി സ്വന്തമാക്കിയതായി ഒ.ടി.ടി പ്ലേയുടെ റിപ്പോർട്ട് ചെയ്യുന്നു.ചിത്രത്തിന്റ ഡബ്ബിങ് ജോലികൾ അതിവേഗം നടക്കുകയാണ്. മാർച്ച് 15 ന് മഞ്ഞുമ്മലിന്റെ തെലുങ്ക് പതിപ്പ് തിയറ്ററിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നാണ് വിവരം.   എന്നാൽ ഇതുസംബന്ധമായ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

 നസ്ലിൻ, മമിത ബൈജു ചിത്രമായ പ്രേമലുവും തെലുങ്കിൽ റിലീസിനൊരുങ്ങുകയാണ്. രാജമൗലിയുടെ മകൻ കാർത്തികേയ ആണ് പ്രേമലുവിന്റെ തെലുങ്ക് പതിപ്പിന്റെ വിതരണം സ്വന്തമാക്കിയത്. വമ്പൻ തുകക്കാണ് സിനിമയുടെ മൊഴിമാറ്റ അവകാശം കാർത്തികേയ നേടിയതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. അതേസമയം മൊഴിമാറ്റപ്പതിപ്പിന്റെ ഡബ്ബിങ്ങ് ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം മാർച്ച് എട്ടിന് ചിത്രം റിലീസ് ചെയ്യും.

ചിദംബരം സംവിധാനം ചെയ്ത ചിത്രം കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലില്‍ നിന്നും യാത്ര പോയ സംഘത്തിന്‍റെ കഥയാണ് . 2006 ൽ സംഭവിച്ച യഥാർഥ സംഭവത്തെ അധികരിച്ചാണ് സിനിമയൊരുക്കിയത്. ആഗോള ബോക്സ് ഓഫീസില്‍ 41 കോടിയാണ് ആറ് ദിവസംകൊണ്ട് ചിത്രം നേടിയിരിക്കുന്നത്. 20 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ.

Tags