റെക്കോർഡ് മറികടക്കാന്‍ ‘മഞ്ഞുമ്മലിലെ’ പിള്ളേര്‍ ; തെലുഗു റിലീസിനൊരുങ്ങുന്നു

google news
manjummal boys

ആഗോള ബോക്‌സ്‌ ഓഫീസില്‍ 200 കോടി ക്ലബ്ബിലെത്തി ചരിത്രമെഴുതിയ  ആദ്യ മലയാള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഈ റെക്കോഡിനേയും മറികടക്കുമെന്ന സൂചനയാണ് ചിത്രം  നല്‍കുന്നത്. തമിഴ്‌നാട്ടിലും വന്‍ വിജയം നേടിയതിന് പിന്നാലെ ചിത്രത്തിന്‍റെ തെലുഗു പതിപ്പ് തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ് . ഏപ്രില്‍ ആറിനാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്‍റെ തെലുഗു പതിപ്പ് റിലീസ് ചെയ്യുകയെന്നാണ് പുറത്തുവന്ന വിവരം.

പ്രൈം ഷോ എന്‍റര്‍ടെയ്ന്‍‍മെന്‍റ്, മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവരാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ മാത്രം 50 കോടിയിലേറെ കളക്ഷനാണ് ചിത്രം നേടിയത്. കമല്‍ഹാസന്‍റെ ​ഗുണയുടെ റെഫറന്‍സും കൂടെ വന്ന സാഹചര്യത്തിലാണ് തമിഴ്‌നാട്ടില്‍ ചിത്രം വലിയ ഹിറ്റായി മാറിയത്.

Tags