ശ്രീനാഥ് ഭാസിക്ക് കുറെ ഉറുമ്പ് കടി കിട്ടി;മഞ്ഞുമ്മൽ ക്ലൈമാക്സിലെ സുഭാഷിന്റെ ശരീരത്തെ ചെളി ഓറിയോ ബിസ്കറ്റിന്റെ പൊടി;രഹസ്യം പങ്കുവെച്ച് ചിദംബരം

google news
manjummal boys

തെന്നിന്ത്യൻ പ്രേക്ഷകരുടെയടക്കം ഹൃദയത്തിൽ ചേക്കേറിയ സിനിമയാണ്  മഞ്ഞുമ്മൽ ബോയ്സ് .മികച്ച ബോസ്‌ഓഫീസ് വിജയം കരസ്ഥമാക്കിയ ചിത്രം  ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണ് .കരളലിയിപ്പിക്കുന്നതായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ് . ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്സിലെ രഹസ്യം പങ്കുവെച്ചിരിക്കുകയാണ്  സംവിധായകൻ ചിദംബരം .

ചിത്രത്തിൽ ശ്രീനാഥ് ഭാസി അവതരിപ്പിച്ച സുഭാഷ് എന്ന കഥാപാത്രം ചെളിയിൽ പൊതിഞ്ഞ് മുറിവുകളുമായി കിടക്കുന്ന രംഗത്തിലെ രഹസ്യമാണ് സംവിധായകൻ പുറത്തുവിട്ടത്.ഭാസിയുടെ ദേഹത്തുണ്ടായിരുന്നത് ചെളിയോ പ്രോസ്തെറ്റിക് മേക്കപ്പോ ആയിരുന്നില്ല. കുറെ ഉറുമ്പു കടിയൊക്കെ കൊണ്ടാണ് ആ രംഗം ഭാസി അഭിനയിച്ച് പൂർത്തിയാക്കിയതെന്നാണ് സംവിധായകൻ പറയുന്നത്.

chidambaram
ശ്രീനാഥ് ഭാസിയുടെ ശരീരം മുഴുവനുള്ള ചെളി ബിസ്ക്കറ്റ് പൊടിച്ചു ചേർത്തു പിടിപ്പിച്ചതായിരുന്നുവെന്നാണ് സംവിധായകൻ പറയുന്നത്..'മഴ പെയ്തതിനു ശേഷമുള്ള ചെളിയാണ് ദേഹത്തു കാണിക്കേണ്ടത്. ക്ലൈമാക്സിൽ ഭാസിക്കു ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പ് അല്ല, അത് ഓറിയോ ബിസ്ക്കറ്റ് ആണ്. ഇതൊരു മേക്കപ്പ് ടെക്നിക്ക് ആണ്. ചെളിയും അങ്ങനെയുള്ള മുറിവുകളൊക്കെ കാണിക്കുന്നതിനുള്ള ചില പൊടിക്കൈകൾ. 

റോണെക്സ് സേവ്യർ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. നന്ദി പറയേണ്ടത് റോണക്സിനോടാണ്. റോണക്സ് വളരെ സീനിയർ ആയ മേക്കപ്പ്മാൻ ആണ്. ബിസ്ക്കറ്റ് തേച്ചുവച്ചതുകൊണ്ട് ഭാസിയെ ഇടക്ക് ഉറുമ്പ് കടിക്കുമായിരുന്നു. ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിൻ പോലും യഥാർഥത്തിൽ ഞെട്ടിപോയി'–സംവിധായകൻ ചിദംബരം പറഞ്ഞു.

Tags