അന്ന് ചിത്ര ചേച്ചിയ്ക്ക് എന്റെ കൈയ്യില്‍ നിന്നും ശരിക്കും അടി കൊണ്ടു : മഞ്ജു വാര്യർ
manju
അന്ന് അത് ചേച്ചിയുടെ കവിളത്ത് കൊണ്ടു. അടി കൊണ്ടെങ്കിലും ചേച്ചി അന്ന് തന്നെ തിരിച്ചടിച്ചില്ലെന്നും അവർ പറഞ്ഞു.പിഴവുകള്‍ ആരുടെ ഭാഗത്ത് നിന്നും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും മഞ്ജു  കൂട്ടിച്ചേർത്തു.  

ആറാം തമ്പുരാന്‍ സിനിമയില്‍ നടി ചിത്രയെ താന്‍ അടിക്കുന്നൊരു സീനുണ്ട്. അന്ന് ചിത്ര ചേച്ചിയ്ക്ക് തന്റെ കൈയ്യില്‍ നിന്നും ശരിക്കും അടി കൊണ്ടുവെന്ന് മഞ്ജുവാര്യര്‍ . ഇത്ര അകലത്തില്‍ നില്‍ക്കണമെന്നുണ്ട്, അതൊക്കെ നോക്കിയെങ്കിലും ഷോട്ടിന്റെ സമയത്ത് താന്‍ മുന്നോട്ട് വന്നിട്ട് അടിക്കുകയായിരുന്നു.

അന്ന് അത് ചേച്ചിയുടെ കവിളത്ത് കൊണ്ടു. അടി കൊണ്ടെങ്കിലും ചേച്ചി അന്ന് തന്നെ തിരിച്ചടിച്ചില്ലെന്നും അവർ പറഞ്ഞു.പിഴവുകള്‍ ആരുടെ ഭാഗത്ത് നിന്നും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും മഞ്ജു  കൂട്ടിച്ചേർത്തു.  

സിനിമയില്‍ അഭിനയിക്കുന്നതിനിടെ സംഭവിച്ച അപകടത്തിലൂടെ ശരീരത്തിന്റെ പലയിടത്തും ചതവും മുറിവുമൊക്കെയുണ്ട്. ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയൂടെ ഷൂട്ടിങ്ങിനിടെ  ഒരു സീനില്‍ അയണ്‍ ബോക്‌സ് കൊണ്ട് അടിക്കുന്ന ഒരു സീനുണ്ട്. അന്ന്  ശരിക്കും അതിന്റെ പ്ലഗ് വന്ന് തലയില്‍ കൊണ്ട് നെറ്റി പൊട്ടി. ചോര ഒഴുകുന്നത് കണ്ട് ആശുപത്രിയില്‍ കൊണ്ട് പോയി സ്റ്റിച്ച് ഇട്ടു.

Share this story