‘ഹാപ്പി ആനിവേഴ്‌സറി മൈ ലവ്’; ഗൗതമിന് ആശംസകൾ നേർന്ന് മഞ്ജിമ മോഹൻ

manjima

മലയാളികളുടെ പ്രീയതാരമാണ് മഞ്ജിമ മോഹൻ. ബാലതാരമായി വന്ന് പിന്നീട് തെന്നിന്ത്യൻ ചിത്രങ്ങളിലടക്കം നായികയായ മാറിയ മഞ്ജിമ  കഴിഞ്ഞ വർഷമായിരുന്നു തമിഴ് നടൻ ഗൗതം കാർത്തിക്കിനെ വിവാഹം കഴിച്ചത്. ‘ദേവരാട്ടം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലായത്.

ഇപ്പോൾ തങ്ങളുടെ ഒന്നാം വിവാഹവാർഷികമാഘോഷിക്കുകയാണ് ഇരുവരും. സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം ആശംസകൾ അറിയിച്ച് ഇരുവരും രംഗത്തെത്തുകയും ചെയ്തു. ' എന്റെ സേഫ് പ്ലേസാണ് ഗൗതം. ഹാപ്പി ആനിവേഴ്‌സറി മൈ ലവ്. നിങ്ങള്‍ ചെയ്യുന്നതെല്ലാം നല്ല കാര്യങ്ങളാണ്. എന്നും നിങ്ങളായി തന്നെ തുടരുക. നിങ്ങളെപ്പോലെയൊരാളെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ഗൗതത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജിമ കുറിച്ചത്. 

‘ഐ ലവ് യൂ ബേബി, അത്ഭുതപ്പെടുത്തുന്ന ഭാര്യയായി തുടരുക’ എന്നായിരുന്നു ഗൗതമിന്റെ മറുപടി. നിരവധി പേരാണ് ഇരുവർക്കും  ആശംസകൾ നേർന്ന് എത്തുന്നത്.