മണിരത്നം കമൽ ഹാസൻ ചിത്രം 'തഗ് ലൈഫ്' ചിത്രീകരണം പൂര്‍ത്തിയായി
കമല്‍ ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ഓരോ അപ്‌ഡേറ്റും ട്രൻഡിങ് ആയിമാറിയ ചിത്രമാണ് തഗ് ലൈഫ്. നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്നത്. ജോജു ജോർജ് ,തൃഷ, അഭിരാമി,ഐശ്വര്യാ ലക്ഷ്മി, നാസർ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്.
തഗ് ലൈഫിന്റെ ചിത്രീകരണം പൂർത്തിയായ വിവരം നിർമ്മാതാക്കൾ ഇന്ന് ഒഫീഷ്യലി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.
മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. രവി കെ ചന്ദ്രന്‍ ആണ് തഗ് ലൈഫിന്റെ ഛായാഗ്രാഹകന്‍. അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പി ആർ ഓ പ്രതീഷ് ശേഖർ.