റഷ്യൻ കിനോബ്രാവോ ചലച്ചിത്ര മേളയിൽ ഇടം നേടി ‘മഞ്ഞുമ്മൽ ബോയ്സ്’
Sep 29, 2024, 21:06 IST
മലയാളത്തിലെ ബ്ലോക്ക് ബസ്റ്റർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ റഷ്യയിലെ കിനോബ്രാവോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ഈ മേളയിൽ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വർഷം ഈ മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രവുമാണിത്.
സെപ്റ്റംബർ 30ന് റെഡ് കാർപെറ്റ് സ്ക്രീനിങ്ങും ഒക്ടോബർ ഒന്നിന് ഫെസ്റ്റിവൽ സ്ക്രീനിങ്ങും.
ചിദംബരം രചനയും സംവിധാനവും നിർവഹിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമിച്ചത്.