ജാഫർ ഇടുക്കി-സിബി തോമസ്-ശ്രീകാന്ത് മുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന "മാംഗോ മുറി"; ട്രെയിലർ റിലീസായി...

sdg


ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാഫർ ഇടുക്കി, അർപ്പിത് പി.ആർ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം),ശ്രീകാന്ത് മുരളി, സിബി തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാംഗോ മുറി. ചിത്രത്തിൻ്റെ ട്രെയിലർ റിലീസായി. സംവിധായകരായ ബ്ലസ്സി ,രഞ്ജിത് , ലിജോജോസ് പെല്ലിശ്ശേരി എന്നിവരോടൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ച വിഷ്ണു രവിശക്തി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്. ചിത്രം ജനുവരി 5ന് തീയേറ്റർ റിലീസിന് എത്തും. ചിത്രത്തിൽ ലാലി അനാർക്കലിയും അജിഷ പ്രഭാകരനും പ്രധാന വേഷത്തിൽ എത്തുന്നു.


 

Tags