ബ്രെയിൻ ട്യൂമറല്ല, ചെറിയ നീർവീക്കം മാത്രം; അജിത്തിന്റെ മാനേജർ

ajith

തെന്നിന്ത്യൻ താരം അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്തിന് പിന്നാലെ നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു. നടന് ബ്രെയിൻ ട്യൂമറാണെന്ന തരത്തിലടക്കം വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും നടന്റെ ആരോഗ്യവിവരങ്ങളെക്കുറിച്ചും പ്രതികരണവുമായെത്തിരിക്കുകയാണ് അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്ര.

'അജിത്തിന് ബ്രെയിൻ ട്യൂമർ അല്ല. പതിവ് ആരോഗ്യപരിശോധനകൾക്കായാണ് താരം ആശുപത്രിയിലെത്തിയത്. ചെവിയ്ക്ക് താഴെ നീര്‍വീക്കം കണ്ടെത്തുകയും അത് ചികിത്സിക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തെ ജനറൽ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് രാത്രിയോ നാളെ രാവിലെയോ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്' എന്നും  സുരേഷ് ചന്ദ്ര പറഞ്ഞു.