നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

google news
praveena

സിനിമ സീരിയല്‍ താരം പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് സൈബര്‍ ആക്രമണം നടത്തിയിരുന്ന പ്രതി പിടിയിലായി.
ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനായ ഭാഗ്യരാജ് ആണ് പിടിയിലായിരിക്കുന്നത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് പ്രവീണയുടെ പരാതിയില്‍ ഇപ്പോള്‍ പ്രതിയെ പിടികൂടിയിരിക്കുന്നത്.
മുന്‍പും ഇതേ കേസില്‍ ഭാഗ്യരാജ് അറസ്റ്റിലായിട്ടുണ്ട്. പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കുകയും അതുവഴി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് പരാതി ചെയ്തത്.
മുന്‍പ് അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷവും സമാന കുറ്റകൃത്യം പ്രതി ആവര്‍ത്തിക്കുന്നുണ്ടെന്ന് പ്രവീണ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
'എന്റെയും എന്റെ വീട്ടുകാരുടെയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍, എന്റെ തലയും താഴേക്ക് വികൃതരൂപമായി, വൃത്തികെട്ട രീതിയില്‍ എന്ന് തന്നെ പറയാം. വസ്ത്രമില്ലാതെ നില്‍ക്കുന്നവരുടെ ഫോട്ടോ എടുത്ത് അതില്‍ എന്റെ ഫോട്ടോസ് വച്ച് പ്രചരിപ്പിക്കുകയാണ്. അവനത് കണ്ട് ആസ്വ?ദിക്കുന്നത് മാത്രമല്ല പ്രചരിപ്പിക്കുകയാണ്.' എന്നാണ് പ്രവീണ പറഞ്ഞത്.

Tags