നമിതയുടെ പുതിയ കോഫി ഷോപ്പില്‍ മമ്മൂട്ടിയുടെ സര്‍പ്രൈസ് വിസിറ്റ്

mamooty
മമ്മൂട്ടിയാണ് നമിതയുടെ സമ്മര്‍ ടൗണ്‍ റെസ്റ്റോ കഫെയില്‍ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ നമിത തന്നെയാണ് സന്തോഷം പങ്കുവച്ചത്.

നടി നമിത പ്രമോദ് തന്റെ പുതിയ കോഫി ഷോപ്പിന് തുടക്കമിട്ടത് കഴിഞ്ഞ ദിവസമാണ് . പ്രവര്‍ത്തനം ആരംഭിച്ച്‌ അടുത്ത ദിവസം നമിതയെ തേടി വലിയ സര്‍പ്രൈസ് ആണ് എത്തിയത്.

മമ്മൂട്ടിയാണ് നമിതയുടെ സമ്മര്‍ ടൗണ്‍ റെസ്റ്റോ കഫെയില്‍ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ നമിത തന്നെയാണ് സന്തോഷം പങ്കുവച്ചത്.

''നോക്കൂ ആരാണ് സമ്മര്‍ ടൗണ്‍ റെസ്റ്റോ കഫെയില്‍ എത്തിയിരിക്കുന്നത്. ഇതില്‍ കൂടുതല്‍ മറ്റെന്തുവേണം. ഈ വലിയ സര്‍പ്രൈസിന് നന്ദി മമ്മൂക്ക. നിങ്ങളുടെ ഹൃദയം തിളക്കമേറിയതാണ്.- എന്നാണ് നമിത കുറിച്ചത്. 

കഫെയില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും നമിത പങ്കുവച്ചു. നടന്‍ രമേശ് പിഷാരടിക്കൊപ്പമാണ് മമ്മൂട്ടി എത്തിയത്.കൊച്ചി പനമ്ബളളി നഗറിലാണ് നമിത പുതിയ റസ്റ്ററന്റ് ആരംഭിച്ചത്.

Share this story