പഴനിയിലെ മടിയൻ കാറ്റടിച്ചപ്പോള്‍ തെല്ലു മയങ്ങി മമ്മൂട്ടി

mamooty
സീൻ കഴിഞ്ഞ ശേഷം അൽപം വിശ്രമിക്കാൻ വേണ്ടി

 ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ മമ്മൂട്ടിയുടെ അഭിനയജീവിതത്തിൽ മറ്റൊരു നാഴികക്കല്ല് ആകുകയാണ്ന.പകല്‍ നേരത്തൊരു പരകായ പ്രവേശമായിരുന്നു ജയിംസും സുന്ദരവുമായുള്ള മമ്മൂട്ടിയുടെ പ്രകടനം. ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ ക്ഷീണിച്ച് തളർന്നുറങ്ങുന്ന മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. 

മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജ് ആണ് നൻപകൽ നേരത്തുള്ള മയക്കത്തിന്റെ ചിത്രങ്ങൾ പകർത്തിയത്. മൂവാറ്റുപുഴയിൽനിന്നു വേളാങ്കണ്ണിക്കു പോയി മടങ്ങുന്ന ബസില്‍നിന്ന് മമ്മൂട്ടിയുടെ ജയിംസ് എന്ന കഥാപാത്രം ഇറങ്ങി നടക്കുന്നത് ഒരു സ്വപ്നലോകത്തേക്കാണ്.

പിന്നെയൊരു പച്ചൈതമിഴന്റെ പകര്‍ന്നാട്ടം. സുന്ദറായി മാറുന്ന ജയിംസ് ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്നൊരു രംഗം സിനിമയുടെ തുടക്കത്തിലുണ്ട്. ഈ സീൻ കഴിഞ്ഞ ശേഷം അൽപം വിശ്രമിക്കാൻ വേണ്ടി കിടന്നതായിരുന്നു മമ്മൂട്ടി. പഴനിയിലെ മടിയൻ കാറ്റടിച്ചപ്പോള്‍ ക്ഷീണംകൊണ്ട് മമ്മൂട്ടിയും തെല്ലു മയങ്ങി.

Share this story