'മമ്മൂട്ടിയുടെ ബസൂക്ക' വരുന്നു ; അവസാനഘട്ട ചിത്രീകരണം ആരംഭിച്ചു

google news
bazhookka

മമ്മൂട്ടി കേന്ദ്രകഥാപാത്രമാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്  'ബസുക്ക' . ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ, സിദ്ധാർഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, സ്ഫടികം ജോർജ്, ദിവ്യാ പിള്ള, ഐശ്യര്യാ മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രധാനമായും ഗൗതം വാസുദേവ് മേനോൻ പങ്കെടുക്കുന്ന രംഗങ്ങളാണ് ഇനിയും ചിത്രീകരിക്കാനുള്ളത്. പൂർണ്ണമായും ഗെയിം ത്രില്ലർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ നേരത്തെ പൂർത്തിയാക്കിയിരുന്നു.

സംഗീതം - മിഥുൻ മുകുന്ദ്, ഛായാഗ്രഹണം- നിമിഷ് രവി, എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള, കലാസംവിധാനം - അനീസ് നാടോടി, കോസ്റ്റ്യും ഡിസൈൻ -സമീരാ സനീഷ്, മേക്കപ്പ് - ജിതേഷ് പൊയ്യ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുജിത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ഷെറിൻ സ്റ്റാൻലി, പ്രതാപൻ കല്ലിയൂർ; പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ. കൊച്ചി, പാലക്കാട്, കോയമ്പത്തൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

Tags