മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി

lal

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായെത്തിയിരിക്കുകയാണ് മമ്മൂട്ടി. കൃത്യം രാത്രി 12 മണിക്ക് മമ്മൂട്ടി മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാലിനെ ചേര്‍ത്ത് നിര്‍ത്തി കവിളില്‍ ചുംബിക്കുന്ന ചിത്രമാണ് മമ്മൂക്ക പങ്കുവെച്ചിരിക്കുന്നത്.

55 ചിത്രങ്ങളോളം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ടര്‍ബോയാണ് അടുത്ത് റിലീസിന് ഒരുങ്ങുന്ന ചിത്രം. 300ലധികം തിയേറ്ററുകളില്‍ മെയ് 23 ന് കേരളത്തില്‍ ടര്‍ബോ എത്തും.

Tags