കേദാറിനോട് കുശലം പറഞ്ഞ് മമ്മൂട്ടി

sneha
കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ശ്രീകുമാറും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

നടൻ ശ്രീകുമാറിന്റെയും സ്നേഹയുടെയും മകനായ കേദാറിന് ഒപ്പമുള്ള മമ്മൂട്ടിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ടർബോ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ആണ് സംഭവം. മമ്മൂട്ടിയെ കാണാനായി കുഞ്ഞുമായി എത്തിയതായിരുന്നു സ്നേഹയും ശ്രീകുമാറും.

കേദാറിനോട് കുശലം പറയുകയും ശ്രീകുമാറിനോടും സ്നേഹയോടും തമാശകൾ പറഞ്ഞ് ചിരിക്കുന്ന മമ്മൂട്ടിയെയും വീഡിയോയിൽ കാണാം. "സ്നേഹവും വാത്സല്യവും നിറഞ്ഞ നിമിഷങ്ങൾ...കേദാർ മമ്മൂക്കായെ കാണാൻ പോയപ്പോൾ", എന്നാണ് വീഡിയോ പങ്കുവച്ച് സ്നേഹ കുറിച്ചത്. കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ശ്രീകുമാറും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.