'സിനിമാലോകത്തെതന്നെ മമ്മൂട്ടി ഭ്രമിപ്പിക്കുകയാണ്' ; സന്ദീപാനന്ദഗിരി

santheepananthagiri

ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ് മമ്മുട്ടിയെന്ന് സന്ദീപാനന്ദഗിരി. അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളെകൊണ്ടും സിനിമാലോകത്തെതന്നെ അദ്ദേഹം ഭ്രമിപ്പിക്കുകയാണെന്നും സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചു.

മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണെന്നും അഭിമാനം കൊണ്ട് സിനിമാലോകത്തെ ഭ്രമിപ്പിക്കുന്ന അദ്ദേഹം ഓസ്‌കറില്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ ധര്‍മ്മ ശാസ്ത്രങ്ങളിലെ നാലു യുഗങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരി തന്റെ തന്റെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചിത്രത്തെ കുറിച്ചുളള പ്രതികരണം പങ്കുവച്ചത്.

Tags