മമ്മൂട്ടിയുടെ ഭ്രമയുഗം റിലീസിങ് തീയതി പുറത്ത്

google news
bramayugam

പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗം ഫെബ്രുവരി 15 ന്  പ്രദർശനത്തിനെത്തും .  രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിങ് തീയതി അണിയറപ്രവർത്തകരാണ് പുറത്തുവിട്ടത്  . റിലീസ് തീയതിക്കൊപ്പം ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്റർ പോലെ ഡാർക്ക് പശ്ചാത്തലത്തിലാണ് പുതിയ പോസ്റ്ററും ഒരുക്കിയിരിക്കുന്നത്

മമ്മൂട്ടിയോടൊപ്പം വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരാണ് മറ്റുതാരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ഒരുങ്ങുന്നത്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ആന്റേ ജോസഫിന്റെ 'ആൻ മെഗാ മീഡിയ' ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണത്തിന് എത്തിക്കും. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്.

Tags