വിജയ് ദേവരകൊണ്ടയുടെ അടുത്ത ചിത്രത്തില്‍ മമിത?

mamitha

പ്രേമലു എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യയില്‍ വലിയ ഫാന്‍ബേസാണ് മമിത ബൈജു നേടിയിരിക്കുന്നത്. നടിയുടെ അടുത്ത ചിത്രങ്ങള്‍ക്കായി ആരാധകര്‍ ഏറെ പ്രതീസ്‌കയുടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ തെലുങ്ക് താരം വിജയ് ദേവരകൊണ്ടയുടെ അടുത്ത ചിത്രത്തില്‍ മമിത നായികയായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
ജേഴ്‌സിയുടെ സംവിധായകന്‍ ഗൗതം ടിന്നനൂരിക്കൊപ്പം വിജയ് ദേവരകൊണ്ട ഒരു സിനിമ പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിനായി മമതയെ അണിയറപ്രവര്‍ത്തകര്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.


വി ഡി 12 എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നടന്‍ ഒരു പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കേശവ് ദീപക്, മണികണ്ഠ വാരണാസി എന്നിവരും സിനിമയുടെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിത്താര എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Tags