മലൈക്കോട്ടൈ വാലിബനില്‍ സുചിത്ര നായരും

suchithra
ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരാര്‍ത്ഥിയായി തിളങ്ങിയ സുചിത്ര നായര്‍ മോഹിനിയാട്ടം നര്‍ത്തകി കൂടിയാണ്. 

മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനില്‍ സീരിയല്‍ താരം സുചിത്ര നായരും. രാജസ്ഥാനില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ സുചിത്ര ജോയിന്‍ ചെയ്തു. ലൊക്കേഷനില്‍നിന്നുള്ള ചിത്രങ്ങള്‍ താരം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചു.

കൃഷ്ണകൃപാസാഗരം സീരിയലില്‍ ദേവിവേഷം ചെയ്തുകൊണ്ടാണ് അഭിനയരംഗത്തു വന്നത്.വാനമ്പാടി സീരിയലില്‍ പപ്പി എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷക സ്വീകാര്യത നേടുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരാര്‍ത്ഥിയായി തിളങ്ങിയ സുചിത്ര നായര്‍ മോഹിനിയാട്ടം നര്‍ത്തകി കൂടിയാണ്. 

Share this story