നിവിനും അനശ്വരയും ഒന്നിക്കുന്ന മലയാളി ഫ്രം ഇന്ത്യ; വിഡിയോ ഗാനം പുറത്ത്

google news
malayali from india

നിവിൻ പോളിയും  അനശ്വര രാജനും  ഒന്നിക്കുന്ന മലയാളി ഫ്രം ഇന്ത്യയുടെ വിഡിയോ ഗാനം പുറത്തിറങ്ങി.മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന കംപ്ലീറ്റ് എന്റർടെയ്നർ ചിത്രമാണ്   'മലയാളി ഫ്രം ഇന്ത്യ' . ജേക്സ് ബിജോയിയുടെ സംഗീതത്തിൽ വിനീത് ശ്രീനിവാസനാണ് ഗാനമാലപിച്ചിരിക്കുന്നത്. നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും അനശ്വര രാജനുമാണ് ഗാനരംഗത്തിലുള്ളത്.

നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. 'ജനഗണമന'യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ. നിവിനൊപ്പം പോളിക്കൊപ്പം അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്.

Tags