2023 മമ്മൂട്ടി തൂക്കിയോ ? അറിയാം ഈ വർഷത്തെ മലയാള ഹിറ്റ് ചിത്രങ്ങൾ

hit films

മലയാള സിനിമാ വ്യവസായത്തെ സംബന്ധിച്ചിടത്തോളം സുവർണ ലിപികളിൽ എഴുതിച്ചേർക്കാവുന്ന  ഒരു കാലഘട്ടം തന്നെയായിരുന്നു  2023 .കേരളത്തിനകത്തും പുറത്തും പ്രേക്ഷകരെ ആകർഷിക്കുന്ന തകർപ്പൻ സിനിമകളുടെ കുതിപ്പ് നാം കണ്ട വർഷം .നൂതനമായ കഥപറച്ചിൽ, കഴിവുള്ള അഭിനേതാക്കളുടെ അസാധാരണ പ്രകടനങ്ങൾ, സർഗ്ഗാത്മകതയുടെ അതിരുകൾ ഭേദിക്കുന്ന ശ്രദ്ധേയമായ സംവിധായക സംരംഭങ്ങൾ എന്നിവയ്ക്ക് മലയാള സിനിമ  ഈ വർഷം സാക്ഷ്യം  വഹിച്ചു .

films

നിരവധി ഹിറ്റുകളും ബ്ലോക്ക് ബസ്റ്ററുകളും മലയാള സിനിമയ്ക്ക് ഈ വർഷം സ്വന്തമാക്കാൻ സാധിച്ചു . ചെറിയ ബജറ്റിലും വലിയ ബജറ്റിലുമൊരുങ്ങിയ നിരവധി സിനിമകൾ നൂതനമായ ദൃശ്യാവിഷ്കരണത്തോടെ പ്രേക്ഷകർക്ക് മുന്നിലെത്തിയപ്പോൾ മലയാള സിനിമയുടെ ചരിത്രം തന്നെ മാറുകയായിരുന്നു. ഇത്തരത്തിൽ ഹൃദ്യമായ ആവിഷ്കരണത്തോടെ  ജനഹൃദയങ്ങൾ കീഴടക്കിയ പ്രിയപ്പെട്ട താരങ്ങളും  അവരുടെ സിനിമകളും ഏതൊക്കെയാണെന്ന് നോക്കാം

സിനിമാതാരങ്ങളുടെ അതാത് സമയത്തെ ജനപ്രീതിയെ നിര്‍ണ്ണയിക്കുന്നത് അവര്‍ ചെയ്യുന്ന സിനിമകളാണ്, അവ നേരിടുന്ന ജയപരാജയങ്ങളാണ്. സമീപവര്‍ഷങ്ങളില്‍ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ മലയാള സിനിമയില്‍ ഏറ്റവും ഞെട്ടിച്ച താരമാണ് മമ്മൂട്ടി. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ , കണ്ണൂർ സ്ക്വാഡ്സ്  തുടങ്ങി പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് പുറമെ സഞ്ചരിക്കുകയായിരുന്നു മമ്മൂട്ടി .

kannur sqad

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ ഒരിക്കൽ പോലും ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമായിരുന്നു കാതലിലെ മാത്യു .അദ്ദ്ദേഹത്തിൻറെ  കരിയറിലെ ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കലക്ഷന്‍ നേടിയ നാല് ചിത്രങ്ങളിലൊന്നായി മാറിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്സ്.

കേരളക്കരയ്ക്ക് ഒരിക്കലും മറക്കാനാവാത്ത 2018 ലെ പ്രളയ കാലം അടിസ്ഥാനമാക്കി സംവിധായകൻ ജൂഡ് ആന്റണി ഒരുക്കിയ ചിത്രമാണ് 2018. 2023 ലെ സൂപ്പർഹിറ്റ് ചിത്രമായ 2018 ഓസ്കാർ നോമിഷനിൽ വരെ ഇടം നേടിയിരിക്കുകയാണ്.  ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ ആസിഫ് അലി, അപർണ ബാലമുരളി തുടങ്ങി  വൻ  താരനിര അണിനിരന്ന ഈ ചിത്രം തീയറ്റുറുകളിലും സൂപ്പർഹിറ്റ് ആയിരുന്നു.

2018

പലതവണ റിലീസ് തീയതികള്‍ നിശ്ചയിക്കുകയും മാറ്റിവെയ്ക്കുകയും ചെയ്‌ത്‌  വലിയ ആളനക്കങ്ങളൊന്നുമില്ലാതെ തീയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു രോമാഞ്ചം. സൗബിന്‍ ഷാഹിർ , അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും എത്തിയ ഈ ചിത്രം ബോക്‌സോഫീസില്‍ വളരെ പെട്ടെന്നാണ് ഹിറ്റായി മാറിയത്

romancham
ആരാധകർ ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിത്തുന്ന ചിത്രങ്ങളാണ് ബേസിൽ ജോസഫിന്റേത് .മികച്ച സംവിധായകൻ എന്ന ലേബലിനൊപ്പം നല്ലൊരു നടനായും  ബേസിൽ കാഴ്ച്ച വെക്കുന്ന പ്രകടനങ്ങൾ തന്നെയാണ് ഓരോ ബേസിൽ ചിത്രങ്ങളും കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്  .അത്തരത്തിൽ മലയാള സിനിമയിൽ ഈ വര്ഷം ഇറങ്ങിയ മികച്ച കുടുംബ  ചിത്രമായിരുന്നു ഫാലിമി .നിതീഷ് സഹദേവ് സംവിധാനം ചെയ്ത ചിത്രത്തിൽ  ബേസില്‍ ജോസഫിനൊപ്പം  ജഗദീഷ്,മഞ്ജുപിള്ള എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി  എത്തിയത്  .

FALIMY

 ആക്ഷൻ ചിത്രമായി തീയേറ്ററുകളിൽ എത്തി  2023 ലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച പടമാണ് ആർഡിഎക്സ്.മിന്നൽ മുരളി'ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് നിർമ്മിച്ച ചിത്രത്തിൽ  ഷെയിൻ നിഗം, ആന്‍റണി വർഗീസ് പെപ്പെ, നീരജ് മാധവ് എന്നിവർ പ്രധാന വേഷങ്ങളിൽ തിളങ്ങി

rdx

രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ എന്നിവർ  പ്രധാന വേഷത്തില്‍ എത്തി കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ്   പ്രേക്ഷക മനസുകളിൽ ഇടം നേടിയ ചിത്രമാണ് മധുര മനോഹര മോഹംകോസ്റ്റ്യൂം ഡിസൈനറായ സ്‌റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത  ചിത്രം  കൂടിയാണിത്

madhura

2023 ല്‍ ഷൈന്‍ ചെയ്ത മറ്റൊരു നടന്‍ ഷൈന്‍ ടോം ചാക്കോ തന്നെയാണ്. സോഷ്യല്‍ മീഡിയയിലും, സിനിമകളിലും എല്ലാം ആക്ടീവായിരുന്നു ഷൈന്‍. ജിന്ന്, ക്രിസ്റ്റഫര്‍, ബൂമറിന്‍, കൊറോണ പെപ്പര്‍, മഹറാണി എന്നിങ്ങനെ പതിനഞ്ചോളം സിനിമകളാണ് ഈ വര്‍ഷം ഷൈന്‍ ടോം ചാക്കോയുടേതായി ഇറങ്ങിയത്. ഏറ്റവും കൂടുതൽ  സിനിമകള്‍ ഈ വര്‍ഷം ചെയ്തതതും  ഷൈന്‍ തന്നെയാണ്

മൂന്നു വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ദിലീപ് ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ .കുടുംബപ്രേക്ഷകരുടെ ഇഷ്ടം കവർന്ന്   ഈ വർഷത്തെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ വോയ്‌സ് ഓഫ് സത്യനാഥനും ഇടം പിടിച്ചു.

Shine

അഞ്ചാംപാതിരാക്ക് ശേഷം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കിയ ത്രില്ലർ ചിത്രമാണ് ഗരുഡൻ .നിറഞ്ഞ സദസ്സിൽ തീയറ്ററിൽ പ്രദർശനം നടത്തിയ ഗരുഡൻ ഏറെ കാലത്തിനു ശേഷം സുരേഷ് ഗോപി എന്ന നടന്റെ കൂടി ഹിറ്റ് ചിത്രമായി മാറി .സൂപ്പർ ശരണയയ്ക്ക് ശേഷം അർജുൻ അശോകൻ, അനശ്വര, മമിത എന്നിവർ ഒന്നിച്ച റൊമാന്റിക് ഡ്രാമ ചിത്രമായ പ്രണയ വിലാസവും ഏറെ ജനപ്രീതി നേടിയ ചിത്രമായിരുന്നു .

garudan

ഈ വർഷം വലിയ വിജയ ചിത്രങ്ങൾ ഒന്നുമുണ്ടായില്ലെങ്കിലും മോഹൻലാലിൻറെ വരാനിരിക്കുന്ന മലക്കോട്ട വലിബൻ എംപുരാൻ ബാരോസ്  തുടങ്ങിയ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത് .മമ്മൂട്ടിയുടെ ബ്രമയുഗം  , ടര്‍ബോ, ജയസൂര്യയുടെ കത്തനാർ പൃഥ്‌വി രാജ് ചിത്രം ആടുജീവിതം , ടോവിനോ നായകനാകുന്ന ടൈം ട്രാവൽ ചിത്രം അജയന്റെ രണ്ടാം മോഷണം  തുടങ്ങിയ ചിത്രങ്ങളും  2024  വർഷത്തിൽ മലയാള സിനിമയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നവയാണ്

Tags