നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹ റിസപ്ഷനിൽ തിളങ്ങി മലയാളത്തിന്റെ പ്രിയ താരങ്ങൾ..

varalaxmi

തെന്നിന്ത്യൻ നടൻ ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹ റിസപ്ഷനിൽ തിളങ്ങി മലയാളത്തിന്റെ പ്രിയ താരങ്ങൾ. തായ്‌ലന്‍ഡിൽ നടന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനുശേഷം കഴിഞ്ഞ ദിവസം ചെന്നൈയില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി നടത്തിയ റിസപ്ഷനിലായിരുന്നു മലയാളത്തിന്റെ പ്രിയ താരങ്ങളും നവദമ്പതികൾക്ക് ആശംസ അറിയിക്കാൻ എത്തിയത്. 

ലിസി, ശോഭന, സുരേഷ് ഗോപി,തുടങ്ങിയ മലയാള താരങ്ങൾക്ക് പുറമെ ഖുശ്ബു, രജനീകാന്ത്, തൃഷ, നന്ദമൂരി ബാലകൃഷ്ണ, എആര്‍ റഹ്‌മാന്‍, മണിരത്‌നം,  ജാക്കി ഷ്‌റോഫ്, സുഹാസിനി, അറ്റ്‌ലീ, പ്രഭുദേവ, വിജയ് ആന്റണി, രമ്യകൃഷ്ണ, വിജയ് ആന്റണി, ബാല, ജീവ, ഐശ്വര്യ രജനീകാന്ത് തുടങ്ങിയ പ്രമുഖരെല്ലാം റിസപ്ഷനെത്തി.

മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്ദേവാണ് വരലക്ഷ്മിയുടെ വരന്‍. കഴിഞ്ഞ 14 വര്‍ഷമായി വരലക്ഷ്മിയും നിക്കോളായും സുഹൃത്തുക്കളായിരുന്നു. നടന്‍ ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ദമ്പതിമാര്‍ക്ക് വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകള്‍ കൂടിയുണ്ട്.