ഇന്ത്യന്‍ സിനിമയില്‍ തന്നെ വ്യത്യസ്തമായ സിനിമകള്‍ ഒരുക്കിയ വ്യക്തിയാണ് അദ്ദേഹം, സംഗീത് ശിവന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാ നഷ്ടം ; മധുപാല്‍

google news
madhupal

സംഗീത് ശിവന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാ നഷ്ടമെന്ന് സംവിധായകനും നടനുമായ മധുപാല്‍. ഇന്ത്യന്‍ സിനിമയില്‍ തന്നെ വ്യത്യസ്തമായ സിനിമകള്‍ ഒരുക്കിയ വ്യക്തിയാണ് അദ്ദേഹം. മലയാളം അന്നുവരെ കണ്ട ഫ്രെയിമുകളായിരുന്നില്ല അദ്ദേഹത്തിന്റെ സിനിമകളിലുണ്ടായിരുന്നത് എന്ന് മധുപാല്‍ പ്രതികരിച്ചു.

യോദ്ധ പോലൊരു സിനിമ വരുന്നു, അതില്‍ സംഗീത് ശിവനും സന്തോഷ് ശിവനും ചേര്‍ന്ന് അതിമനോഹരമായ ഫ്രെയിമുകള്‍ ഒരുക്കുന്നു, അതിലേക്ക് മോഹന്‍ലാല്‍ വരുന്നു.

അതിന് പിന്നാലെ നിര്‍ണ്ണയം, വ്യൂഹം തുടങ്ങിയ സിനിമകള്‍ ചെയ്യുന്നു. തുടര്‍ന്ന് ഡാഡി ചെയ്യുന്നു. അതില്‍ അരവിന്ദ് സ്വാമിയെ അഭിനയിപ്പിക്കുന്നു. ഇന്ത്യന്‍ സിനിമയിലെ പല പ്രതിഭകളെയും മലയാളത്തിന് പരിചയപ്പെടുത്തിയ വ്യക്തിയാണ് അദ്ദേഹം എന്ന് മധുപാല്‍ കൂട്ടിച്ചേര്‍ത്തു.

മലയാളം അന്നുവരെ കണ്ട ഫ്രെയിമുകളായിരുന്നില്ല അദ്ദേഹത്തിന്റെ സിനിമകളിലുണ്ടായിരുന്നത്. ആ സിനിമകളെല്ലാം ഹിറ്റാക്കി മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ഹോളിവുഡ് സിനിമകളോട് കിടപിടിക്കാന്‍ കഴിയുന്ന സിനിമകളായിരുന്നു അദ്ദേഹം ചെയ്തത് എന്ന് മധുപാല്‍ പറഞ്ഞു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് സന്തോഷ് ശിവന്‍ അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. യോദ്ധ, ഗാന്ധര്‍വ്വം, നിര്‍ണ്ണയം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകള്‍.

Tags