മലയാള സിനിമയിൽ കാലാനുസൃത മാറ്റങ്ങൾ മാത്രമെന്ന് ഓപ്പൺ ഫോറം

iffk2022

 മലയാള സിനിമയിൽ കാലാനുസൃത മാറ്റങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്ന് ഓപ്പൺ ഫോറം. സംവിധാ യകരോ എഴുത്തുകാരോ നിശ്ചയിച്ചുറപ്പിച്ച അവതരണത്തിലൂടെ മാറ്റങ്ങൾ ഉണ്ടാകുന്നില്ല . അവതരണത്തിൽ യാഥാർഥ്യം ഉണ്ടെങ്കിലും സിനിമകളുടെ ഉള്ളടക്കത്തിന് കാര്യമായ മാറ്റമില്ലെന്ന് സംവിധായകനായ സന്തോഷ് ബാബുസേനൻ പറഞ്ഞു. മലയാള സിനിമയിൽ പരീക്ഷണ ചിത്രങ്ങൾ ഉണ്ടാകുന്നില്ലെന്ന് സതീഷ് ബാബുസേനൻ പറഞ്ഞു .

 പ്രേക്ഷകന് ഇഷ്ടപ്പെടുമെന്ന് കരുതി താൻ സിനിമകൾ നിർമ്മിക്കാറില്ലെന്നും ഉള്ളിലെ ആശയമാണ് തന്റെ സിനിമയെന്നും സംവിധായകൻ ആനന്ദ് ഏകർഷി പറഞ്ഞു. ബിഗ്‌ബജറ്റ്‌ ചിത്രങ്ങൾക്കുള്ള പരിമിതികൊണ്ട് കൂടിയാണ് മലയാള സിനിമയിൽ  മാറ്റങ്ങൾ ഉണ്ടാകുന്നതിന് വേഗത കുറവ് സംഭവിയ്ക്കുന്നതെന്നും ഡ്രാമയിൽ ഇപ്പോഴും മലയാളം കുടുങ്ങികിടക്കുകയാണന്നും വിഘ്നേഷ് പി ശശിധരൻ പറഞ്ഞു . ആക്ഷൻ സിനിമയെന്നാൽ പലർക്കും ഇപ്പോഴും ആർ ഡി എക്‌സ് ആണെന്നാണ്‌ ധാരണയെന്നും അദ്ദേഹം പറഞ്ഞു . ഒ റ്റി റ്റി സിനിമകൾ പ്രേഷകരെ സമ്മാനിച്ചെങ്കിലും അത്തരം സിനിമകൾക്ക് സ്ഥിരത നൽകാൻ ഒ റ്റി റ്റി ക്ക് കഴിയുന്നില്ലെന്ന് ഡോൺ പാലത്തറ പറഞ്ഞു.ഗഗൻ ദേവ്, പ്രശാന്ത് വിജയ്, റിനോഷൺ, സുനിൽ മാലൂർ ,കെ സി ജിതിൻ എന്നിവർ പങ്കെടുത്തു.

Tags