'ബേസിൽ, ടൊവീനോ… ഇവന്മാരൊക്കെയാണ് എന്നെ അമ്മാവൻ ആക്കുന്നതിലെ പ്രധാനികൾ'- പൃഥ്വിരാജ്

prithviraj
prithviraj

ഗുരുവായൂരമ്പല നടയിൽ വിജയാഘോഷത്തിന്റെ ഭാഗമായി പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സെറ്റിൽ താനായിരുന്നു അമ്മാവൻ എന്നും, ബേസിലും ടൊവിനോയും ചേർന്നാണ് തന്നെ അമ്മാവൻ ആക്കുന്നതെന്നുമാണ് പൃഥ്വി തമാശ രൂപേണ പറയുന്നത്.

“ഈ സെറ്റിലെ അമ്മാവൻ ഞാനായിരുന്നു. ബാക്കിയെല്ലാവരും ന്യൂജനറേഷൻ പിള്ളേരാണ്. ബേസിലിന്റെ പ്രായം ന്യൂജനറേഷന്റേത് അല്ലെങ്കിലും ഇതുപോലെ ഗോൾഡൻ തലമുടി മറയ്ക്കാൻ പച്ചത്തൊപ്പി വച്ച് ഇറങ്ങിയിട്ടുണ്ട്. മൊത്തത്തിൽ ബേസിൽ ഒരു ന്യൂജെൻ ഐക്കൺ ആണ്. ബേസിൽ, ടൊവീനോ… ഇവന്മാരൊക്കെയാണ് എന്നെ അമ്മാവൻ ആക്കുന്നതിലെ പ്രധാനികൾ.

ഞാൻ സെറ്റിൽ ആദ്യ ദിവസം വന്നപ്പോൾ എല്ലാവരും പെട്ടെന്ന് നിശബ്ദരായി. ‘യ്യോ… അമ്മാവൻ എത്തി’ എന്ന മട്ടിൽ! കാരണം, എല്ലാവരും പുതിയ ആൾക്കാരാണ്. കുറെ പുതിയ ആളുകൾക്കൊപ്പം ജോലി ചെയ്യുക, അവർ ഇത്രയും കഴിവുള്ളവരാണെന്ന് തിരിച്ചറിയുക എന്നത് തികച്ചും റിഫ്രഷിങ് ആണ്. അതിന് എല്ലാവർക്കും നന്ദി.” എന്നാണ് പൃഥ്വി പ്രതികരിച്ചത്.

Tags