‘മൈതാൻ’ ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു

google news
madidan

നടൻ അജയ് ദേവ്ഗൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയായ ‘മൈതാൻ’ പുതിയ പോസ്റ്റർ പുറത്തിറക്കി. ആധുനിക ഇന്ത്യൻ ഫുട്ബാളിന്‍റെ ശിൽപിയെന്ന് അറിയപ്പെടുന്ന പരിശീലകൻ സെയ്ത് അബ്ദുൽ റഹീമിന്‍റെ ജീവിതമാണ് അമിത് ശർമയുടെ സംവിധാനത്തിലൊരുങ്ങിയ ‘മൈതാൻ’ പറയുന്നത്. സെയ്ത് അബ്ദുൽ റഹീമായാണ് അജയ് ദേവ്ഗൺ വെള്ളിത്തിരയിലെത്തുക.

ചിത്രത്തിന്‍റെ ട്രെയിലർ മാർച്ച് ഏഴിന് പുറത്തുവിടും. ‘ഒരു മനുഷ്യന്‍റെ, ഒരു ടീമിന്‍റെ, ഒരു രാഷ്ട്രത്തിന്‍റെ, ഫുട്‌ബാൾ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച അചഞ്ചലമായ വിശ്വാസത്തിന്‍റെ അസാധാരണമായ ഒരു കഥയാണ്’ സിനിമയെന്ന് അജയ് ദേവ്ഗൺ പറഞ്ഞു.
 

Tags