'മഹാരാജ' ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

af

'മഹാരാജ' ചിത്രത്തിന്റെ  സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.  ആദ്യ പോസ്റ്റർ പോലെ ഇതിലും വിജയ് സേതുപതിയുടെ മുഖത്ത് ചതവുകളും വെട്ടുകളും ഷർട്ടിന്റെ കൈയിൽ രക്തവും കാണാം.

വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രമാണ് മഹാരാജ, 2017-ൽ പുറത്തിറങ്ങിയ കുരങ്ങു ബൊമ്മൈ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ നിതിലൻ സ്വാമിനാഥനുമായി താരം സഹകരിക്കുന്ന ആദ്യ ചിത്രമാണിത്. സുധൻ സുന്ദരത്തിന്റെ പാഷൻ സ്റ്റുഡിയോസും ജഗദീഷ് പളനിസാമിയുടെ ദി റൂട്ട് ബാനറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി.എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവ്വഹിച്ചപ്പോൾ മഹാരാജയുടെ സംഗീതം അജനീഷ് ലോക്‌നാഥും എഡിറ്റിംഗ് ഫിലോമിൻ രാജുമാണ്.
 

Tags