മദ്രാസ് മ്യൂസിക്ക് അക്കാദമി സംഗീത കലാനിധി പുരസ്‌കാരം സംഗീതജ്ഞന്‍ ടിഎം കൃഷ്ണയ്ക്ക്

google news
Madras Music Academy Sangeetha Kalanidhi Award to Musician TM Krishna

 മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ടിഎം കൃഷ്ണയ്ക്ക് . കര്‍ണാടക സംഗീതത്തെ സാമൂഹിക പരിവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തുന്ന കൃഷ്ണയുടെ ശ്രമത്തെ അവാര്‍ഡ് കമ്മിറ്റി അഭിനന്ദിച്ചു.


സംഗീത കലാനിധി അവാർഡ് ജേതാവ് 2024 ഡിസംബർ 15നും 2025 ജനുവരി 1നും ഇടയിൽ നടക്കുന്ന മ്യൂസിക് അക്കാദമിയുടെ 98-ാമത് വാർഷിക സമ്മേളനത്തിൻ്റെയും കച്ചേരികളുടെയും അക്കാദമിക് സെഷനുകളിൽ അധ്യക്ഷത വഹിക്കുകയും 2025 ജനുവരി 1ന് അവാർഡ് സ്വീകരിക്കുകയും ചെയ്യും.മലയാളിയും മുതിര്‍ന്ന മൃദംഗം കലാകാരനുമായ പാറശ്ശാല രവിക്ക് സംഗീത കലാചാര്യ പുരസ്‌കാരം സമ്മാനിക്കും. ഗീത രാജയ്ക്കും സംഗീത കലാചാര്യ പുരസ്‌കാരമുണ്ട്.

Tags