' മധു പകരൂ ' ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു

google news
dfh

വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷ’ത്തിലെ ‘മധു പകരൂ’ എന്ന ഗാനം പുറത്തിറങ്ങി. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ഏറെ പ്രതീക്ഷയോടെ ജനങ്ങൾ കാത്തിരിക്കുന്ന ചിത്രമാണിത്. ഹൃദയം നിർമിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ഈ ചിത്രവും നിർമിച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസൻ്റെ വരികൾക്ക് അമൃത് രാംനാഥ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ, അമൃത് രാംനാഥ്, ദേവു ഖാൻ മങ്കണിയാർ എന്നിവർ ചേർന്നാണ്. വലിയൊരു ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ- വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

വ്യത്യസ്ത ലുക്കിലാണ് പ്രണവ് ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.വിന്റേജ് ലുക്കാണ് പ്രണവ് എത്തിയത്. ടീസറില്‍ പ്രണവിനൊപ്പം ധ്യാനുമുണ്ടായിരുന്നു.വിനീത് ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Tags