'അവിശ്വസനീയമായ സിനിമ, ഇന്ത്യൻ സിനിമയുടെ കഴിവെന്തെന്ന് കാണിച്ചതിന് നന്ദി'; ആടുജീവിതത്തെ പ്രശംസിച്ച് മാധവൻ

google news
r madhavan

പ്രേക്ഷക പ്രശംസനേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതം. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടൻ ആർ മാധവൻ. പൃഥ്വിരാജ് നിങ്ങളെ ഓർത്തു അഭിമാനം തോന്നുന്നുവെന്നും ഇന്ത്യൻ സിനിമയ്ക്ക് എന്ത് കഴിവാണ് ഉള്ളതെന്ന് കാണിച്ചതിന് നന്ദി എന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ആദ്യ ദിവസം പിന്നിടുമ്പോൾ സിനിമയ്ക്ക് ഗംഭീര റിപ്പോർട്ടാണ് ലഭിക്കുന്നത്. ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ടെന്നും നാഷണൽ അവാർഡ് ഉറപ്പാണെന്നുമുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്.