ഉത്തര മലബാറിൻ്റെപശ്ചാത്തലത്തിൽ ലുക്മാനും തൻവി റാമും ഒന്നിക്കുന്ന ചിത്രം വരുന്നു

google news
lukman thanvi

ഉത്തര മലബാറിൻ്റെ പശ്ചാത്തലത്തിൽ ലുക്മാനും തൻവി റാമും ഒന്നിക്കുന്ന പുതിയ  ചിത്രത്തിന്റെ ചിത്രീകരണം  ആരംഭിച്ചു. കണ്ണൂരിലെ കടമ്പേരിയിലാണ് ചിത്രീകരണം തുടങ്ങിയിരിക്കുന്നത്.സുജിൽ മാങ്ങാടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.വിജേഷ് വിശ്വം ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലുക്മാനും, തൻവി റാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മലബാറിലെ നാടകങ്ങളിലും മറ്റു കലാരൂപങ്ങളിലും അഭിനയിച്ചു പോകുന്ന തൊണ്ണൂറോളം വരുന്ന കലാകാരന്മാരും  , കലാകാരികളും   ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

നാട്ടിലെ സാധാരണക്കാരായ ഒരു സംഘം ചെറുപ്പക്കാരുടെ ദീർഘനാളത്തെ സ്വപ്നസാക്ഷാത് ക്കാരണമാണ് കൊച്ചു കൊച്ചു നർമ്മമുഹൂർത്തങ്ങളിലൂടെയും ഒപ്പം ഹൃദയാർജകമായ മുഹൂർത്തങ്ങളിലൂടെയും ഒപ്പം തികച്ചും റിയലിസ്റ്റിക്കായും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്..

ഹൈടെക്ക് ഫിലിംസിൻ്റെ ബാനറിൽ ധനഞ്ജയൻ പി.വി.യാണ് ഈ ചിത്രം നിർമ്മിക്കുന്നത്.സംഗീതം - പ്രണവ്.സി പി,ഛായാഗ്രഹണം - നിഖിൽ എസ്.പ്രവീൺ, എഡിറ്റിങ്- അതുൽ വിജയ്, തളിപ്പറമ്പ് ,പയ്യന്നൂർ, മങ്ങാട്, കടമ്പേരി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുക.

Tags