മാസ്സ് കാണിക്കാൻ വീണ്ടും രജനി; ലോകേഷ് കനകരാജിന്റെ 'തലൈവര്‍ 171' പുതിയ അപ്ഡേറ്റ്

google news
thalaivar

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത് വിട്ട് സംവിധായകൻ. തലൈവര്‍ 171 എന്ന് അറിയപ്പെടുന്ന ചിത്രത്തിന്റെ പേര് ഏപ്രില്‍ 22ന് പ്രഖ്യാപിക്കുമെന്നാണ് ലോകേഷ് കനകരാജ്, സൺ പിക്ചേഴ്സ് എന്നീ സോഷ്യൽമീഡിയ പേജുകളിൽ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഒരു പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

സ്വർണനിറമുള്ള ഫ്രെയിമുള്ള ​ഗ്ലാസ് ധരിച്ചിരിക്കുന്ന രജനിയാണ് പോസ്റ്ററിലുള്ളത്. ചുരുട്ടിപ്പിടിച്ച രണ്ട് കൈകളും വിലങ്ങെന്നപോലെ സ്വർണവാച്ചുകൾ കൊണ്ട് ബന്ധിച്ചിരിക്കുന്നതായും പോസ്റ്ററിൽ കാണാം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്.