'തലൈവർ 171' ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും; ലോകേഷ് കനകരാജ്

rajani lokesh

സൂപ്പർസ്റ്റാർ രജനികാന്തിനെ പ്രധാനകഥാപാത്രമാക്കി ഒരുക്കുന്ന   'തലൈവർ 171' ചിത്രത്തിൻറെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. ലോകേഷും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി അണിയറപ്രവർത്തകർ ഒരു ടീസറും പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഒരു തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലോകേഷിന്റെ പ്രതികരണം.

രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ ഈ ചിത്രത്തിലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം എൽസിയുവിന്റെ ഭാഗമായിരിക്കില്ലെന്നും ലോകേഷ് അന്ന് വ്യക്തമാക്കിയിരുന്നു.

രജനികാന്ത് ഇപ്പോൾ ടി ജ്ഞാനവേലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം അവസാനിച്ചാൽ ഉടൻ ലോകേഷ് കനകരാജിനൊപ്പമുള്ള സിനിമയ്ക്ക് തുടക്കമാകും.