കുരിശ് സിനിമയുടെ ഓഡിയോ അവകാശം ഗുഡ് വിൽ എന്റർടൈൻമെന്റ്സ് കരസ്ഥമാക്കി

google news
kurish film

 പ്രശസ്ത ഛായാഗ്രഹകൻ അരുൺ രാജ് സംവിധാനവും ഛായ ഗ്രഹണവും നിർവഹിക്കുന്ന കുരിശിന്റെ ഓഡിയോ അവകാശം ഗുഡ് വിൽ എന്റർടൈൻമെന്റ് സ്വന്തമാക്കി.  ഫ്രണ്ട്സ് ക്രിയേഷൻസിന്റെ ബാനറിൽ മുനീറും ജയഗോപാലും നിർമ്മിക്കുന്ന ചിത്രത്തിൽ മാസ്റ്റർ ഫർഹാൻ നായകനാകുന്നു. വിഷ്ണു ടി ആർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ഓഡിയോ- വീഡിയോ അവകാശം പ്രശസ്ത നിർമ്മാണ കമ്പനി ആയ ഗുഡ്‌വിൽ എന്റർടൈൻമെന്റ്സ് കരസ്ഥമാക്കി. പ്രശസ്ത മ്യൂസിക് ഡയറക്ടർ ജോളി ആൻറണി സംഗീത സംവിധാനം നിർവഹിച്ച് ഉഷാ മേനോൻ മാഹി , സുബിൻ വർഗീസ് എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് ജോണി ആൻറണി ആണ് , ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മെറ്റിൽഡ തോമസ്, ജോളി ആൻറണിയും  ആണ്.മെയ് ആദ്യവാരം  ഗുഡ് വിൽ എന്റർടൈൻമെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെ ഗാനങ്ങൾ റിലീസ് ചെയ്യും എന്ന് സംവിധായകൻ അരുൺ രാജ്  വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഗ്രാമപ്രദേശത്തുള്ള ഒരു കുട്ടി അടങ്ങുന്ന കുടുംബവും,വ്യത്യസ്ത രീതിയിൽ നടക്കുന്ന 2 കൊലപാതകങ്ങളും അതിനെ തുടർന്നുണ്ടാകുന്ന പോലീസ് അന്വേഷണവും, തുടർന്നുണ്ടാകുന്ന ഞെട്ടിക്കുന്ന സംഭവ വികസങ്ങളുമാണ് ചർച്ച ചെയ്യുന്നത്.  അടുത്തിടെ  ഉണ്ടായ വിവാദമായ സമകാലീന സംഭവങ്ങൾ ഉൾകൊള്ളിച്ചാണ് കഥയുടെ ഉള്ളടക്കം.

ആർട്ട്‌ ഡയറക്ടർ -മുഹമ്മദ്‌ ഫാരിസ്,മേക്കപ്പ് -ഷിജുമോൻ ചെറിയനൂർ, വസ്ത്രലങ്കാരം -ഫർശൻ, പ്രൊഡക്ഷൻ കൺട്രോളർ -ശ്രീജിത്ത്‌ പാണ്ഡവൻ പാറ,പ്രൊജക്റ്റ്‌ ഡിസൈനർ -കൃഷ്ണലാൽ, എഡിറ്റർ, കളറിസ്റ്റ് -നിതിൻ നിബു ,സൗണ്ട് ഡിസൈൻ -ഷിജു,ലൊക്കേഷൻ മാനേജർ -നന്ദു, സ്റ്റിൽ - സോമു വേദ,ഓഡിയോ ഡിസ്ട്രിബൂഷൻ - ഗുഡ് വിൽ എന്റർടൈൻമെന്റ്, ഡിസൈൻ -പ്രജി അനു. 
മാസ്റ്റർ ഫർഹാൻ, വിഷ്ണു T. R എന്നിവരെ കൂടാതെ ഋഷി സുരേഷ്, സുരേഷ് ചിത്രശാല, ബെൻ ഷാരോ, ജെന്നിഫർ മാത്യു,മഞ്ജു യോഹന്നാൻ, കൊച്ചുമോൻ എന്നിവരാണ്  മറ്റ് താരങ്ങൾ. 
ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്തും ആലപ്പുഴയിലുമായി ആരംഭിച്ചു. പി ആര്‍ ഓ സുനിത സുനിൽ

Tags