നിലു ബേബിയ്ക്ക് കൂട്ടായി കുഞ്ഞുവാവ എത്തി !

google news
nilubabay

മകളുടെ വിശേഷങ്ങളും കുടുംബത്തെക്കുറിച്ചുമൊക്കെ സാമൂഹികമാധ്യമത്തിലൂടെ നിരന്തരം പങ്കുവെക്കുന്നയാളാണ് നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണി.ഇപ്പോഴിതാ പേളി മാണിക്കും ബി​ഗ് ബോസ് താരം ശ്രീനീഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. പെൺകുഞ്ഞാണ് പിറന്നതെന്ന് ശ്രീനിഷ് ഇൻസ്റ്റാ​ഗ്രാമിലൂടെ അറിയിച്ചു.

"പെൺകുഞ്ഞ് പിറന്നിരിക്കുന്നു. പേളിയും മകളും സുഖമായും ആരോ​ഗ്യത്തോടെയുമിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി." ശ്രീനിഷ് കുറിച്ചു. നിലാ എന്ന മറ്റൊരു മകൾകൂടിയുണ്ട് പേളിക്കും ശ്രീനിഷിനും.
 

Tags