ശ്രദ്ധ നേടി ‘കുണ്ടന്നൂരിലെ കുല്‍സിതലഹള’ ചിത്രത്തിന്റെ ട്രയ്‌ലര്‍

kundannurile
കേഡര്‍ സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ അക്ഷയ് അശോക് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന കുണ്ടന്നൂരിലെ കുല്‍സിത ലഹള എന്ന ചിത്രത്തിന്റെ ട്രയ്‌ലര്‍ ശ്രദ്ധ നേടുന്നു. ചിത്രം ഡിസംബര്‍ അവസാനം തിയേറ്ററിലെത്തും. ട്രെയ്‌ലറിലെ തൊഴിലുറപ്പ് സ്ത്രീകള്‍ തമ്മിലുള്ള ആക്ഷന്‍ രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വയറല്‍ ആയിരിക്കുകയാണ്.

ലുക്മാന്‍ അവറാന്‍, വീണ നായര്‍, ആശാ മഠത്തില്‍, ജെയിന്‍ ജോര്‍ജ്, സുനീഷ് സാമി, പ്രദീപ് ബാലന്‍, ദാസേട്ടന്‍ കോഴിക്കോട്, സെല്‍വരാജ്, ബേബി, മേരി, അനുരത്ത് പവിത്രന്‍ , അധിന്‍ ഒള്ളൂര്‍, സുമിത്ര, നിതുര, ആദിത്യന്‍, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും അണിചേരുന്നു. മണ്ടന്മാരായ ഒരു കൂട്ടം നാട്ടുകാര്‍ തിങ്ങി താമസിക്കുന്ന കുണ്ടന്നൂര്‍ എന്ന ഗ്രാമത്തില്‍ കുറ്റംപറച്ചിലും പാരവെപ്പും പരദൂഷണവുമായി ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ രസകരമായ ജീവിത ലഹളയാണ് ചിത്രം പറയുന്നത്.

ഛായാഗ്രഹണം – ഫജു എ വി, ചിത്രസംയോജനം – അശ്വിന്‍ ബി, ഗാനങ്ങള്‍ – അക്ഷയ് അശോക് ,ജിബിന്‍ കൃഷ്ണ,സംഗീതം – മെല്‍വിന്‍ മൈക്കിള്‍, സംഘട്ടനം -റോബിന്‍ ടോം, ചമയം – ബിജി ബിനോയ്, കലാ സംവിധാനം – നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -അധിന്‍ ഒള്ളൂര്‍, സൗരഭ് ശിവ, പ്രൊഡക്ഷന്‍ മാനേജര്‍ – നിഖില്‍ സി എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അജി പി ജോസ്, വസ്ത്ര അലങ്കാരം -മിനി സുമേഷ്, പ്രൊഡക്ഷന്‍ അസോസിയേറ്റ് – കുഞ്ഞുമോന്‍ ഫ്രാന്‍സിസ്, വി എഫ് എക്‌സ്- രന്തിഷ് രാമകൃഷ്ണന്‍, പരസ്യകല – അധിന്‍ ഒള്ളുര്‍, മാര്‍ക്കറ്റിംഗ് സുഹൈല്‍ ഷാജി, പി ആര്‍ ഒ – അയമനം സാജന്‍. ചിത്രം ഡിസംബര്‍ അവസാനവാരത്തോടെ തിയറ്റര്‍ റിലീസിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Tags