ഗ്രാഫിക്സ് ഒന്നുമല്ല മോനെ..ഇത് ഒറിജിനലാണ്; ഗർർർ സിനിമയിലെ സിംഹവുമൊത്തുള്ള അനുഭവം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

garr

‘ഗർർർ’ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ വിഡിയോ പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ. ചിത്രത്തിലെ പാട്ടും ടീസറുമെല്ലാം കണ്ട പലരും ചോദിച്ച സംശയമാണ് ചിത്രത്തിലെ പ്രധാന താരമായ സിംഹം ഒറിജിനലാണോ അതോ ഗ്രാഫിക്സ് ആണോ എന്നത്. പലരും ഗ്രാഫിക്സ് തന്നെയാണ് എന്ന് ഉറപ്പിച്ച് പറയുകയും ചെയ്തിരുന്നു. എന്നാൽ സിംഹം ഒറിജിനലാണെന്നു തെളിയിക്കുന്ന വീഡിയോ ആണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്.

സിംഹത്തിനോടൊപ്പമുള്ള ചാക്കോച്ചന്റെ കോംബിനേഷൻ സീനിന്റെ ചിത്രീകരണ വീഡിയോയാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഒപ്പം 'സിംഹം ഗ്രാഫിക്സ് ആണത്രേ ഗ്രാഫിക്സ്... അതും മാന്ത് കിട്ടിയ എന്നോട് ' എന്ന ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. ജൂൺ 18 നാണ് ഗ്ർർർ റിലീസ് ചെയ്യുന്നത്. കുഞ്ചാക്കോ ബോബനൊപ്പം സുരാജ് വെഞ്ഞാറമൂടും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

തിരുവനന്തപുരം മൃഗശാലയിൽ ദർശൻ എന്ന സിംഹത്തിൻ്റെ കൂട്ടിലേക്ക് എടുത്ത് ചാടിയ മദ്യപാനിയായ യുവാവിൻ്റെ റോളിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം സിനിഹോളിക്സ് ആണ്. സംവിധായകന്‍ ജയ്‌ കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

ഛായാഗ്രഹണം: ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, VFX: എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ: RJ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർ: ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആര്‍ഒ: ആതിര ദിൽജിത്ത്.

Tags